സത്യത്തിൽ ഞാൻ തന്നെയാണ് തെറ്റുകാരി, ക്രൂര. എത്ര പൂച്ചക്കുഞ്ഞുങ്ങളെയാണ് ഞാൻ കുരുതികൊടുത്തത്. നോക്കാൻ കഴിവില്ലേൽ പോറ്റാൻ നിക്കരുത്. മറ്റ് രണ്ട് കുട്ടുകളിലെ പ്രതീക്ഷ മരണത്തോടെ അവസാനിക്കുകയും അവയേക്കാൾ എല്ലാവരുമായി വളരെയധികം അടുക്കയും ചെയ്ത എൻ്റെ കുട്ടൂമ്മാ, നിന്നെ ഞാനെങ്ങനെ മറക്കും. നീ തിരിച്ചുവരില്ലെന്ന് എനിക്ക് എങ്ങനെ ഉൾക്കൊള്ളാനാകും..? എൻ്റെ കുട്ടൂമ്മാ, നിൻ്റെ മുഖം, നിൻ്റെ കുഞ്ഞിക്കാലുകൾ, നിൻ്റെ കരച്ചിൽ, നിൻ്റെ മിനുമിനുപ്പ് ഞാനെങ്ങനെ മറക്കും.. ൻെ്റ കുട്ടുമ്മാ, നിന്നെ ഓർത്ത് ഒരു സമാധാനവുമില്ലല്ലോ കുട്ടൂ.. എവിടെയാ നീ..? ഓരോ പ്രാവശ്യവും തോന്നും നീ വിളിക്കുന്നുണ്ടോ, മണിക്കിലുക്കം കേൾക്കുന്നുണ്ടോ എന്ന്. എനി നീ സോഫയിൽ കേറിയാലും കിടക്കയിൽ ഉറങ്ങിയാലും ചെരിപ്പൊക്കെ മാന്തിപ്പറിച്ചാലും ഞങ്ങളാരും ഒന്നും പറയൂല. നിൻ്റിഷ്ടം പോലെ അകത്തെന്നെ തൂറിയാലും കൊഴപ്പൂല, എത്രവേണേലും ഞാൻ കോരിച്ചാടിക്കോളാം..
എവിടെയാ കുട്ടൂ.. എന്തേലും തിന്നിനാ െൻ്റ പൊന്നുംകട്ട..? ഞങ്ങളെ ആരേം കാണാതെ പേടിച്ച് കരയണുണ്ടാ ൻെ്റ കുട്ടുമ്മാ.. നിൻ്റെ അനക്കമില്ലാത്ത കുഞ്ഞുശരീരത്തെ കുറിച്ച് ചിന്തിക്കാനേ വയ്യ കുട്ടൂ വേം വാ.. നീ വിളിക്കുന്നതും നിൻ്റെ മണിക്കിലുക്കവും കാതോർത്ത് ഈ രാത്രിമുഴുവൻ ഞാനീ വാതിലിനരികിൽ ഉണ്ടാകും കുട്ടുമ്മാ.. എന്നെവിട്ട് പോകല്ല കുട്ടുമ്മാ..
നിൻ്റെ കുഞ്ഞുവീടും നീ തിന്നാതെ വച്ച നിൻ്റെ പ്ലേറ്റിലെ ആഹാരവും നിശബ്ദമാകുന്ന ഈ വീടും എന്നെ തളർത്തുന്നു കുട്ടൂ.. െൻ്റ കുട്ടു, നീയിപ്പോ എവിടെയാണ്.. സങ്കടപ്പെടല്ലേ കുട്ടൂ.. വേം വാ..
എന്നെ കണ്ടാൽ നിനക്കപ്പോ മേത്ത് കേറിയിരിക്കണ്ടേ.. പാക്കറ്റിൻ്റെ ഒച്ച കേൾക്കുമ്പോ ഓടിവന്ന് നിൻ്റെ പങ്ക് പറഞ്ഞുറപ്പിക്കണ്ടേ.. അമ്മേൻ്റെ വർത്താനത്തിന് സമാധാനം മൂളേണ്ടേ കുട്ടൂ.. വിളക്ക് കത്തിക്കുമ്പോ മുന്നിൽ ഇരിക്കേണ്ടേ.. ഏട്ടൻ വരുന്നവരെ കൊതുകിനെ കൊന്ന് തിന്നണ്ടേ.. എൻ്റെ കുട്ടുമ്മാ നീ തിരികെ വരാൻ ഞാനെന്താണ് ചെയ്യേണ്ടത്? നേർട്ച്ച നേർന്നിട്ടുണ്ട്. കുട്ടുമ്മയ്ക്കും നേർച്ച പറഞ്ഞിട്ടുണ്ട്, വന്നാൽ ഒരു മീൻ മുഴുവനും കുട്ടുമ്മയ്ക്ക് തരും. വേം വാ കുട്ടുമ്മാ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. ഏട്ടൻ്റെ ബേത്ത്ഡേക്കുണ്ടാക്കിയ പായസം കുട്ടുമ്മ മാത്രം കുടിച്ചില്ല. എൻ്റെ കുട്ടുമ്മേൻ്റെ പാത്രങ്ങളും വീടും മാറ്റും എല്ലാം കാണുമ്പോ എൻ്റെ നെഞ്ച് വേദനിക്കുന്നു. ഭാരം കേറ്റിവച്ചപ്പോൽ ഞാൻ തളരുന്നു. എൻ്റെ തല പൊട്ടുന്നു. നിന്നെ വിളിച്ച് വിളിച്ച് എൻ്റെ തൊണ്ടയിടറുന്നു, വേദന കുടുങ്ങുന്നു.
എൻ്റെ കുട്ടുമ്മാ, മൂന്ന് സാധ്യതകളാണ് ഞാൻ സംഭവിക്കാനിടയുള്ളതായി കാണുന്നതു. മൂന്നും എന്നെക്കൊണ്ട് സഹിക്കാൻ ആവാത്തത്രയും ത്രവേദനാജനകമാണ്. ഒന്ന് നീ ആരാലും കൊല്ലപ്പെട്ടിരിക്കാം. നായയോ കണ്ടൻപൂച്ചയോ മനുഷ്യനോ. മൃഗങ്ങൾ നിന്നെ കൊന്നുതിന്നുന്നത് എനിക്ക് ഓർക്കാൻ വയ്യ. എത്ര വേദനതിന്നുകാണുമെൻ്റെ കുട്ടൂ. എന്നെ എത്ര വിളിച്ച് കരഞ്ഞുകാണും.. മനുഷ്യരാരും കുട്ടൂനെ ഒന്നും ചെയ്യൂല. എൻ്റെ കുട്ടൂൻ്റെ കുഞ്ഞുമുഖം കാണുമ്പൊതന്നെ ഏത് ക്രൂരനും ഇഷ്ടം തോന്നും. രണ്ട് നീ ആത്മരക്ഷാർത്ഥമോ മറ്റെന്തലും കാരണത്താലോ വഴിതെറ്റി അലയുന്നുണ്ടാകാം. പാവം എൻ്റെ കുട്ടു മഴ കൊണ്ട് കരഞ്ഞ് നടക്കുന്നുണ്ടാകും, നമ്മളെ അന്വേഷിച്ച്. എന്തേലും കഴിച്ചിനാ എൻ്റെ കുട്ടുമ്മാ? കുട്ടൂന് തരാതെ ഞാൻ എന്തേലും കഴിച്ചിനാ മുട്ടായിവരെ.. തിരിച്ച് വരുന്നപൂച്ചകളുടെ കഥകളാണ് എന്നും മനസ്സിൽ. മൂന്ന് നീ നിൻ്റിഷ്ട പ്രകാരം ഞങ്ങളെ ഉപേക്ഷിച്ച് പോയതാകാം. കാരണം ഉണ്ടല്ലോ, അച്ഛൻ്റെ കട്ടിലിന് താഴെ തൂറിവച്ചത്. അതിന് ഞങ്ങൾ ശകാരിച്ചത്. ദാരിദ്ര്യം പിടിച്ച, പച്ചക്കറിയെപ്പോഴും വയ്ക്കുന്ന വീട്ടിൽനിന്ന് രക്ഷപ്പെട്ടതാണോ കുട്ടൂ..
ൻെ്റ കുട്ടൂ നീ വരും, വാതിൽ തുറക്കാനായി നീ ഒച്ച വയ്ക്കും, ചാടി അതിന് മേൽ ഇരിക്കും- ഇതാണ് എൻ്റെ പ്രതീക്ഷ. നിന്നെ മടിയിൽ വച്ച് നിന്നോട് കളിച്ച് മതിയായില്ല എൻ്റെ കുട്ടുമ്മാ.. വേ വാ കുട്ടുമ്മാ, എൻ്റെ കുട്ടുമ്മാ...





No comments:
Post a Comment